NRI
ബർലിൻ: ജർമനിയിലെ സോളിങ്ങൻ നഗരത്തിൽ കഴിഞ്ഞ വർഷമുണ്ടായ കത്തിയാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിക്ക് മരണം വരെ തടവുശിക്ഷ വിധിച്ച് കോടതി.
സിറിയൻ അഭയാർഥി ഇസാ അൽച്ച് (27) എന്നയാളെയാണു ഭീകരവാദക്കുറ്റം ചുമത്തി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 23ന് നഗരത്തിലെ ‘ഫെസ്റ്റിവൽ ഓഫ് ഡൈവേഴ്സിറ്റി’ ആഘോഷത്തിനിടെയുണ്ടായ കത്തിയാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു.
പ്രതി ഭീകരസംഘടനയായ ഐഎസിൽ അംഗത്വമുള്ളയാളാണെന്നും ഏതാനും വർഷങ്ങളായി രാജ്യത്ത് ഐഎസിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചുവരികയായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
International
ഡബ്ലിൻ: അയർലൻഡിലെ സൈനികക്യാന്പിൽ ചാപ്ലൈനായ വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം രാജ്യത്തെ ആദ്യത്തെ ജിഹാദി ആക്രമണമാണെന്നു പോലീസ്. ഈവർഷത്തെ യൂറോപ്യൻ യൂണിയൻ ടെററിസം സിറ്റുവേഷൻ ആൻഡ് ട്രെൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയനിൽ 14 അംഗരാജ്യങ്ങളിലായി 58 ഭീകരാക്രമണം നടന്നതായും റിപ്പോർട്ടിലുണ്ട്.
ഗാൽവെയിലെ റെൻമോർ ബാറക്സിൽ ചാപ്ലൈനായ ഫാ. പോൾ മർഫിയെയാണ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പതിനേഴുകാരനായ അക്രമി കത്തികൊണ്ട് ആക്രമിച്ചത്. സംഭവത്തിൽ പ്രതിക്ക് കോടതി ഈ വർഷം ആദ്യം പത്തുവർഷം തടവുശിക്ഷ വിധിച്ചിരുന്നു. പ്രതി 15-ാം വയസിൽ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടയാളാണെന്നും ഓൺലൈനിലൂടെ ഐഎസ് ഭീകരസംഘടനയുടെ ആശയങ്ങളിൽ ആകൃഷ്ടനാകുകയുമായിരുന്നുവെന്നും കോടതി കണ്ടെത്തിയിരുന്നു.